പയ്യന്നൂർ: രാമന്തളി പാലക്കോട് കടലിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളി അബ്രഹാമിന്റെ (49) മൃതദേഹം നാലാം ദിവസം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ വളപട്ടണത്തുകടലിലാണ് മൃതദേഹം കണ്ടെത്തിയത്.


കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചെ ഒരു മണിയോടെയുണ്ടായ അപകടം ഉണ്ടായത്.വളപട്ടണത്തുനിന്നും നാല് കിലോമീറ്റർ അകലെ ആഴക്കടലിൽ നോർത്ത് 54-ലാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് മൃതദേഹം അഴീക്കൽ ഹാർബറിലെത്തിച്ചു.
പുതിയങ്ങാടി ഭാഗത്ത് തെരച്ചിൽ നടത്തുന്നതിനിടയിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണത്തെത്തിയവരാണ് മൃതദേഹംകാണാതായ എബ്രഹാമിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തിച്ചിട്ടുണ്ട്.
പരേതനായ വർഗീസിന്റേയും അൽഫോൺസയുടേയും മകനാണ് അബ്രഹാം. ഭാര്യ: ജാൻസി. മക്കൾ: ആരോൺ(പ്ലസ് വൺ വിദ്യാർത്ഥി),അയോണ, അലീന(വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഫ്രാൻസിസ് (കാഞ്ഞങ്ങാട്), ഷാജി(ഇറ്റലി), ഷൈനി, സലിൻ(ഇറ്റലി).
Body of missing worker found after boat capsizes while fishing